സി.പി.എം കേന്ദ്രകമ്മിറ്റി യോഗവും പോളിറ്റ് ബ്യൂറോയോഗവം നടക്കാനിരിക്കെ തന്റെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് വി.എസ് അച്യുതാനന്ദന് കത്തയച്ചു. സംസ്ഥാനസമ്മേളനത്തില്നിന്ന് താന്‍ ഇറങ്ങിപ്പോകാനുണ്ടായ സാഹചര്യമാണ് വി.എസ് കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച പരാതികളില്‍ കേന്ദ്രനേതൃത്വത്തില്‍നിന്ന് വെറും ഉറപ്പും വാഗ്ദാനവുമല്ല, മറിച്ച് ശക്തമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് വി.എസ്. പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്കെതിരെ കൊണ്ടുവന്ന പ്രമേയം സംഘടനാവിരുദ്ധമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
Comments