വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഹരിപ്പാട് മാമ്മച്ചന്ത്തറ സ്വദേശി മനോഹരന്‍പിള്ള (72) ആണ് മരിച്ചത്. ക്ഷേത്രത്തില്‍ പറയെടുപ്പുമായി ബന്ധപ്പെട്ട് എത്തിച്ച ആനയാണ് വിരണ്ടോടിയത്. വീടിനു മുന്നില്‍ പത്രംവായിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മനോഹരന്‍പിള്ളയുടെ നേരെ ആനയുടെ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശരവണന് എന്ന ആനയാണ് വിരണേ്ടാടിയത്. കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തിലെ പറയെടുപ്പിനായി എത്തിച്ചതായിരുന്നു.
Comments