മെല്‍ബണ്‍: ഇന്ത്യ സെമിയിലേക്ക് . ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യത്തിന് എതിരെ 45 ഓവറില്‍ 193 റണ്‍സില്‍ ബംഗ്ലാദേശ് ഓള് ഔട്ടായി. സ്കോര്‍: ഇന്ത്യ-302/6 ബംഗ്ലാദേശ്- 193/10 .ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും റെയ്നയുടെ അര്‍ദ്ധശതകവും മികച്ച സ്കോറിലേക്ക് ഉയരാന്‍ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 302 റണ്‍സായിരുന്നു. 126 പന്തുകളില്‍ 14 ബൗണ്ടറിയും മൂന്ന് സിക്സറും നേടി രോഹിത് കുറിച്ചത് 137 റണ്‍സായിരുന്നു. ടസ്ക്കിന് അഹമ്മദിന്റെ പന്തിലാണ് പുറത്തായത്. റെയ്ന 57 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സറും പറത്തി 65 റണ്‍സ് നേടി. മുഷാറഫ് മൊര്‍ത്താസയുടെ ബൗളിംഗില്‍ റഹീമിനായിരുന്നു ക്യാച്ച്. വാലറ്റത്ത് ജഡേജയുടെ കടന്നാക്രമണവും തുണയായി. കേവലം പത്തു പന്തുകളില്‍ നാലു ബൗണ്ടറികളോടെ 23 റണ്‍സാണ് ജഡേജ എടുത്തത്.
Comments