ഭീകരവാദികള്‍ ജമ്മു കശ്മീരിലെ കത് വ ജില്ലയില്‍ പോലീസ് സ്റ്റേഷന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലൂടെയുള്ള ദേശീയപാത ഒന്ന് അടച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് രാജ്ബാഗ് പോലീസ് സ്റ്റേഷന്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്ബാഗ് പോലീസ് സ്റ്റേഷന് നേര്‍ക്ക് ആക്രമണമുണ്ടായത്. തോക്കുകളും ഗ്രനേഡുകളുമായി സൈനിക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ പോലീസ് സ്റ്റേഷന് ആക്രമിക്കുകയായിരുന്നു. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.
Comments