കക്കയം പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്നു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കക്കയം എടത്തിനാല്‍ ജോര്‍ജിന്‍െറ മകന് അതുല്‍ ജോര്‍ജിന്‍െറ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഫയര്‍ ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തു നിന്നും 500 മീറ്റര്‍ അകലെ 30ാം മൈലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വ്യാഴാഴ്ച വൈകിട്ടോടെ കൂട്ടുകാരന് ജോയലിനൊപ്പം കുളിക്കാനിറങ്ങിയ അതുല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. എന്നാല്‍, ജോയല്‍ ഒഴുക്കില്‍പ്പെടാതെ രക്ഷപ്പെട്ടു. അപകടവിവരം അറിഞ്ഞയുടന്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പവര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം താല്കാലികമായി നിര്‍ത്തിവെച്ചിരുന്നു.കല്ലാനോട് സെന്റ് മേരീസ് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയാണ് അതുല്‍.
Comments