കോഴിക്കോട്: പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു.മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് അവര്‍ പരാതി നല്‍കിയതെന്നും അബു പറഞ്ഞു. സഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എയ്ക്ക് പരാതിയുണ്ടാകില്ലെന്ന് അബു ആക്ഷേപിച്ചു. ഐരാവതം പോലെ വന്ന ബിജിമോള്‍ ഷിബുവിനു മുന്നില്‍ ഒതുങ്ങി പ്രേമസല്ലാപം നടത്തി. ജമീല പ്രകാശം എന്തിനാണ് ജമീല ശിവദാസന്‍ നായരെ കടിക്കാന്‍ പോയത്. കരിമ്പുപോലെ ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ .
Comments