തിരുവനന്തപുരം: പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച് സംസാരിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു മാപ്പു പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയുന്നതായി പത്രക്കുറിപ്പിലൂടെയാണ് അബു അറിയിച്ചത്. കെ.സി അബു മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അബുവിന്‍െറ പ്രസ്താവനയോട് കോണ്‍ഗ്രസ് പൂര്‍ണമായി വിയോജിക്കുന്നതായും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കു നിരക്കാത്ത നടപടിയാണ് അബുവിന്‍െറ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മ്ളേച്ഛമായ ഭാഷയുപയോഗിച്ച് സ്ത്രീത്വത്തെ അപമാനിച്ച അബുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അബുവിന്െറപ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ദുഷ്ടന് ദുഷ്ട വിചാരം കള്ളന് കള്ള വിചാരം എന്ന പഴഞ്ചൊല്ലാണ് ഓര്‍മവരുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് വനിതാ നേതാവ് ലതികാ സുഭാഷ് പ്രതികരിച്ചു.
വനിതാ എം.എല്‍.എമാരെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെ.സി അബുവിന്‍െറ വസതിയിലേക്കും ഡി.സി.സി ഓഫീസിലേക്കും മഹിളാ ഫെഡറേഷന്, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.
Comments