ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച 'കായകല്പ്' (പരിവര്‍ത്തന) സമിതിയുടെ അധ്യക്ഷനായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് രത്തന്‍ ടാറ്റയെ തെരഞ്ഞെടുത്തു. കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭുവാണ് നിയമന വാര്‍ത്ത പുറത്തുവിട്ടത്.
വ്യവസായ മേഖലയിലെ രത്തന്‍ ടാറ്റയുടെ മികവും ദീര്‍ഘ കാലത്തെ പരിചയവും റെയില്‍വേക്ക് ഗുണം ചെയ്യുമെന്ന് സുരേഷ് പ്രഭു പറഞ്ഞു. ആവശ്യമായി വന്നാല്‍ കൂടുതല്‍ അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
റെയില്‍വേ യൂണിയന് നേതാക്കളായ ശിവ ഗോപാല്‍ മിശ്ര, എം. രഘുവയ്യ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. നഷ്ടത്തിലായ റെയില്‍വേയെ കരകയറ്റാനായി 'കായകല്പ്' സമിതി രൂപീകരിക്കുമെന്ന് റെയില്‍ ബജറ്റില്‍ സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു.
റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനായി മുന്‍ ഡി.ഐ.പി.പി സെക്രട്ടറി അജയ് ശങ്കര്‍ അധ്യക്ഷനായ പൊതു-സ്വകാര്യ പങ്കാളിത്ത സമിതിക്ക് രൂപം നല്‍കിയിരുന്നു.
Comments