കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ്വഴക്കങ്ങള് ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉണ്ണിത്താന്റെ നിയമനത്തെ ചൊല്ലി സിനിമാപ്രവര്‍ത്തകരായ ബോര്‍ഡ് അംഗങ്ങള്‍ രാജിവെക്കാനൊരുങ്ങി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.എഫ്.ഡി.സിയില്‍ മുന്‍പും രാഷ്ട്രീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനാപാടവും കഴിവും മുന്‍നിര്‍ത്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാക്കാരുടെ രാജിതീരുമാനമറിഞ്ഞ്, താനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
Comments