പെരുന്നയിലെ ന്യൂ ആര്യാസ് ഹോട്ടലില്‍ മോഷണം നടത്തിയ ആള് മങ്കി ക്യാപ് ധരിച്ചിരുന്നതായി കാമറാ ദൃശ്യങ്ങളില്‍ കണെ്ടത്തിയതായി പോലീസ്. ഇതുമൂലം കാമറ ദൃശ്യങ്ങളില്‍നിന്നു മോഷ്ടാവിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി. വ്യാഴാഴ്ച രാത്രിയാണ് ഹോട്ടലില്‍ മോഷണം നടന്നത്. ഹോട്ടലിന്റെ പ്രധാന കവാടത്തിലെ ഗ്രില്ല് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന 73,000 രൂപ കവര്‍ന്നു. ഹോട്ടലിന്റെ സമീപത്തെ കെട്ടിടത്തില്‍ നിര്‍മാണജോലികള്‍ നടന്നിരുന്നതിനാല്‍ ഹോട്ടലില്‍ കിടന്നുറങ്ങിയ ജീവനക്കാര്‍ക്ക് മോഷണവിവരം അറിയാന്‍ കഴിഞ്ഞില്ല.
Comments