ജമ്മുവിലെ സാംബ ജില്ലയിലുള്ള സൈനിക ക്യാംപില്‍ ആക്രമണം നടത്തിയ രണ്ടു ഭീകരരില്‍ ഒരാളെ വധിച്ചു. ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനുമായി സുരക്ഷാ സേന ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇരുപക്ഷത്തു നിന്നും ശക്തമായ വെടിവയ്പ് നടക്കുന്നുണ്ട്. ഇന്നു പുലര്‍ച്ചെ 5.50 ഓടെയായിരുന്നു ഭീകരാക്രമണം. വെടിവയ്പ് നടത്തി ക്യാംപ് ആക്രമിച്ച ഭീകരര്‍ തുടര്‍ന്ന് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയ പ്രദേശവാസിയായ ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ സൈന്യം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജമ്മു - പത്താന്‍കോട്ട് ഹൈവേ അടച്ചു.
Comments