രാജ്യത്തു പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,895 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ശനിയാഴ്ച 21 പേര്‍കൂടി മരിച്ചതായും രോഗലക്ഷണം 32,000 പേരില്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പന്നിപ്പനി ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് ഗുജറാത്തിലാണ്. 407 പേരാണ് ഇവിടെ മരിച്ചത്. 6,330 പേരില്‍ രോഗലക്ഷണവും സ്ഥിരീകരിച്ചു.
Comments