കെ ശിവദാസന്‍ നായര്‍ എം എല്‍ എയ്ക്കെതിരെ ജമീല പ്രകാശം ഡി ജി പിക്ക് പരാതി നല്കി. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ ശിവദാസന്‍ നായര്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. നിയമോപദേശം തേടിയശേഷം നടപടി സ്വീകരിക്കാമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയതായി പരാതി നല്‍കിയശേഷം ജമീല പ്രകാശം മാധ്യമങ്ങളോട് പറഞ്ഞു.
Comments