എസ്റ്റാര്‍ ഗ്രൂപ്പില്‍ നിന്നും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരും ആനുകൂല്യം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രശാന്ത് ഭൂഷനാണ് കോടതിയെ സമീപിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി, മുന്‍മന്ത്രി ബേനി പ്രസാദ് വര്‍മ്മ, ശ്രീപ്രകാശ് ജയ്സ്വാള്‍, പെട്രോളിയം ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ എന്നിവര്‍ എസ്റ്റാര്‍ ഗ്രൂപ്പില്‍ നിന്നും ആനുകൂല്യങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം.
Comments