സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂ (91) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 3.18 ന് സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. ദ്വീപ് രാഷ്ട്രത്തെ ഏഷ്യയിലെ സമ്പന്നവും അഴിമതി കുറഞ്ഞതുമായ രാജ്യങ്ങളില്‍ ഒന്നാക്കിമാറ്റിയ നേതാവായിരുന്നു യൂ. ആധുനിക സിംഗപ്പൂരിന്റെ പിതാവെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ബ്രിട്ടീഷുകാരില്‍നിന്ന് സിംഗപ്പൂര്‍ പൂര്‍ണ സ്വയംഭരണാവകാശം നേടിയ 1959 മുതല്‍ 1990 വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷവും ഭരണരംഗത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
Comments