തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ സമരം ശക്തമാക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി മാണി പങ്കെടുക്കുന്ന പൊതു, സ്വകാര്യ പരിപാടികള്‍ ബഹിഷ്കരിക്കുകയും മാണിയെ റോഡില്‍ തടയുകയും ചെയ്യും. ബാര്‍ കോഴ പ്രശ്നത്തില്‍ ഭാവി പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന അടിയന്തര മുന്നണി യോഗത്തിലാണ് തീരുമാനം.
സമരത്തിന്‍െറ ഭാഗമായി ഏപ്രില്‍ ആറ്, ഏഴ്, ഒമ്പത് തിയതികളില്‍ എല്ലാ ജില്ലകളിലും പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും. 20ന് കലക്ടറേറ്റുകള്‍ ഉപരോധിക്കുകയും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്യും.
Comments