പിറവം: കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് കെ.എം മാണിക്കെതിരെ പരസ്യമായി രംഗത്തു വന്ന പി.സി. ജോര്‍ജിനെതിരെ തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
പാര്‍ട്ടി വൈസ് ചെയര്മാന് കൂടിയായ പി.സി ജോര്‍ജിന്റെ കോലം യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ കത്തിച്ചു. ബാര്‍ കോഴ ആരോപണങ്ങള്‍ വന്ന സമയത്ത് തന്നെ കെ.എം. മാണി രാജി വെക്കേണ്ടതായിരുന്നു എന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെയായിരുന്നു പ്രതിഷേധം.
ഞായറാഴ്ച പൈകയിലും തിങ്കളാഴ്ച രാവിലെ പിറവത്തും യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്‍െറ കോലം കത്തിച്ചിരുന്നു.
Comments