ബാര്‍ കോഴ വിവാദത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ യുത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വയനാട്ടില്‍ വ്യാപക പോസ്റ്റര്‍.
കെ.എം മാണി ഉടന്‍ രാജിവെച്ച് ജനാധിപത്യത്തിന്‍്റെ അന്തസ് ഉയര്‍ത്തണമെന്ന് പോസ്റ്ററിലുള്ളത്. അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാന്‍ അവസരമുള്ളപ്പോള്‍ എന്തിന് കടിച്ചുതൂങ്ങി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തണം. അഴിമതിക്കാരനായ മാണി ജില്ലയില്‍ കാലുകുത്തരുതെന്നും പോസ്റ്ററില്‍ പറയുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പാവങ്ങള്‍ മല്‍സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ ഇല്ലാതാക്കരുത്. അഴിമതി ആരോപണം വന്നപ്പോള്‍ കരുണാകരന് കൊടുക്കാത്ത നീതി മാണിക്കു നല്‍കുന്നതെന്തിനെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെയാണ് പോസ്റ്റര്‍ അവസാനിക്കുന്നത്.
കല്‍പ്പറ്റ ടൗണ്‍ ,സിവില്സ്റ്റേഷന്, ഡി.സി.സി. ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്.
Comments