ബി ബി സി സംപ്രേഷണം ചെയ്ത 'ഇന്ത്യയുടെ മകള്‍' ഡോക്യുമെന്ററിയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതിഭാഗം അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസ് വി ഗോപാല്‍ ഗൗഡ അധ്യക്ഷനായ ബഞ്ചാണ് അഭിഭാഷകരായ എം എല്‍ ശര്‍മ, എ പി സിങ് എന്നിവര്‍ക്ക് നോട്ടീസയച്ചത്.
വിഷയം ഗൗരവമേറിയതാണെന്ന് ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകര്‍ രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടന നല്കിയ ഹര്‍ജിയിലാണ് നടപടി. സുപ്രീം കോടതിയില്‍ കേസുകള്‍ വാദിക്കുന്നതില്‍നിന്ന് രണ്ട് അഭിഭാഷകരെയും വിലക്കണമെന്നാണ് വനിതാ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments