പാരിസ്: 142 യാത്രക്കാരും ആറ് ജീവനക്കാരുമായി ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്ന ജര്‍മന്‍ വിമാനം തകര്‍ന്നു വീണു. ബാഴ്സലോണറ്റ് നഗരത്തിന് സമീപമുള്ള ഒരു ഗ്രാമത്തില്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി ഫ്രഞ്ച് മന്ത്രി ബെര്‍നാഡ് കസിനോവ വ്യക്തമാക്കി. വിമാനത്തില്മാണ് ഉണ്ടായിരുന്ന 42പേരും സ്പാനിഷ് പൗരന്മാരാണ്. വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെ വിമാനത്തിലുണ്ടായിരുന്നവരിലാരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും അറിയിച്ചു.വിലെ 8.35ന് സ്പാനീഷ് തീരദേശ നഗരമായ ബാഴ്സലോണയില്‍ നിന്ന് പറുപ്പെട്ട വിമാനം 10.35ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫില്‍ എത്തേണ്ടതായിരുന്നു. ഇംഗ്ലണ്ടിലെ സമയം രാവിലെ 9.47ന് പൈലറ്റ് വിമാനത്തില്‍ നിന്ന് അപകട സന്ദേശം അയച്ചു. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്മന്വിംഗ്സിന്റേതാണ് വിമാനം.
Comments