തിരുവനന്തപുരം: മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടാണെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ തള്ളിക്കളയണമെന്നാണ് സംസ്ഥാനത്തിന്‍െറ നിലപാട്. സംസ്ഥാന സര്‍ക്കാറുമായോ മത്സ്യമേഖലയിലെ സംഘടനകളുമായോ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നില്ല. ട്രോളിങ്നിരോധ കാലയളവ് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവെക്കുകയാണ്. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് കേരളം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പട്ടയം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments