ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. കെ എസ് ആര് ടി സി ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. കരുവന്നൂര്‍, പെരുമ്പള്ളിശ്ശേരി എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക് (44) ആണ് കത്തിക്കുത്തേറ്റ് മരിച്ചത്. ദീപക്കിനോടൊപ്പമുണ്ടായിരുന്ന ജനതാദള്‍ പ്രവര്‍ത്തകരായ സ്റ്റാലിന്, മണി (സജീവ്) എന്നിവര്‍ക്ക് പരിക്കുണ്ട്.
Comments