തൊടുപുഴ ന്യൂമാന്‍ കോളജ് ഇംഗ്ളീഷ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ വിധി പറയുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. എറണാകുളം എന്‍.ഐ.എ കോടതിയാണ് കേസില്‍ രഹസ്യവിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് 33 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. വധശ്രമം, അന്യായമായി സംഘംചേരല്‍ ഗൂഢാലോചന, സ്ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. 301 പേരെ കോടതി സാക്ഷികളായി വിസ്തരിച്ചു. 244 രേഖകളും 29 തൊണ്ടിസാധനങ്ങളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ആക്രമണം ആസൂത്രണം ചെയ്ത എം.കെ.നാസറിനെ ഇനിയും പിടികൂടാനായിട്ടില്ല
Comments