കൊച്ചി മെട്രോയുടെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ കെ.എം.ആര്.എല്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം കളക്ടര്‍ എം.ജി രാജമാണിക്യം.ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നകാര്യത്തില്‍ കാലതാമസം വരുത്തിയത് കെ.എം.ആര്.എല്ലാണെന്നും, ജില്ലാ ഭരകൂടത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്നുംരാജമാണിക്യം വ്യക്തമാക്കി. കെ.എം.ആര്.എല്‍.എം.ഡി പ്രസ്താവനകള്‍ നടത്തുമ്പോള്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
കൊച്ചി മെട്രോ പദ്ധതിക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിനും കളക്ടര്‍ക്കും വീഴ്ച പറ്റിയെന്ന കെ.എം.ആര്.എല്‍ എം.ഡിയുടെ പരസ്യവിമര്‍ശനത്തിന് മറുപടിയായാണ് കളക്ടര്‍ രാജമാണിക്യം ഇക്കാര്യം വ്യക്തമാക്കിയത്. ധാരണാ ശ്രമവുമായി മുന്നോട്ട് പോയി സമയം കളഞ്ഞത് കെ.എം.ആര്.എല്ലാണെന്നും ഈ ധാരണാ ശ്രമം മൂലം കാലതാമസമുണ്ടായതിന് ജില്ലാ ഭരണകൂടത്തെ പഴിചാരാനുള്ള നീക്കം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments