You are Here : Home / News Plus

മക്കല്ലം വീണു; ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റിനു 142

Text Size  

Story Dated: Sunday, March 29, 2015 06:22 hrs UTC

ലോകകപ്പ് ഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഗ്രാന്റ് എലിയട്ടിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ന്യൂസിലന്‍ഡ്  ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കിവീസ് 34 ഓവറില്‍ മൂന്നു വിക്കറ്റിനു 142 റണ്‍സ് നേടി. സെഞ്ചുറിയിലേക്കു കുതിക്കുന്ന എലിയട്ടിനു (68) കൂട്ടായി റോസ് ടെയ്‌ലറാണു (37) ക്രീസില്‍. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് കിവികളെ ഞെട്ടിച്ചു. തുടര്‍ന്നു 12-ാം ഓവറില്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ഗപ്റ്റില്‍ പുറത്തായി. 15 റണ്‍സായിരുന്നു ഗപ്റ്റിലിന്റെ സംഭാവന. 13-ാം ഓവറില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ വില്യംസണും പുറത്തായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.