You are Here : Home / News Plus

യമനില്‍ നിന്ന്‍ 400 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു

Text Size  

Story Dated: Tuesday, March 31, 2015 03:51 hrs UTC

യുദ്ധകലുഷിതമായ യമനില്‍നിന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലത്തെിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. തലസ്ഥാനമായ സന്‍ആയില്‍നിന്ന് 400 പേരെ കപ്പല്‍മാര്‍ഗം ആതന്‍സിലേക്ക് കയറ്റിവിട്ടു. ഇവര്‍ ചൊവ്വാഴ്ച രാവിലെ വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂതിയിലത്തെും. തുടര്‍ന്ന്, ചൊവ്വാഴ്ചതന്നെ നാട്ടിലത്തെിക്കാന്‍ രണ്ട് വ്യോമസേനാ വിമാനങ്ങള്‍ അയക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ചൊവ്വാഴ്ച ജിബൂതിയിലത്തെും.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തിങ്കളാഴ്ച വൈകീട്ട് വിളിച്ച ഉന്നതതലയോഗത്തിലാണ് യമനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരെ നാട്ടിലത്തെിക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് രൂപമായത്. സന്‍ആയില്‍നിന്ന് ജിബൂതി വരെ കപ്പലിലും തുടര്‍ന്ന് വിമാനത്തിലും കൊണ്ടുവരുന്നതാണ് എളുപ്പ വഴിയെന്ന് യോഗം വിലയിരുത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.