You are Here : Home / News Plus

മദ്യനയം: അപ്പീല്‍ ഹര്‍ജികളില്‍ ഇന്ന് വിധി

Text Size  

Story Dated: Tuesday, March 31, 2015 03:53 hrs UTC

സര്‍ക്കാറിന്‍െറ മദ്യനയവുമായി ബന്ധപ്പെട്ട അപ്പീല്‍ ഹര്‍ജികളില്‍ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്ന സിംഗ്ള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാറും ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരെ ബാര്‍ ഉടമകളും നല്‍കിയ ഹരജികളിലുള്‍പ്പെടെയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയുണ്ടാവുക.
ഹര്‍ജിയുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുടേയും വാദം ചൊവ്വാഴ്ച പൂര്‍ത്തിയായി. 2014ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ 2014 ഒക്ടോബര്‍ 30ന് സിംഗ്ള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീലുകളത്തെിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.