You are Here : Home / News Plus

യു.ജി.സി റദ്ദാക്കാന്‍ എച്ച്.ആര്‍.ഡി മന്ത്രാസയ സമിതിയുടെ ശുപാര്‍ശ

Text Size  

Story Dated: Wednesday, April 01, 2015 08:18 hrs UTC

യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (യു.ജി.സി) പൂര്‍ണമായും റദ്ദാക്കാന്‍ മാനവശേഷി വികസന മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന സമിതിയുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിയോഗിച്ച സമിതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

യു ജി സിക്ക് ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികള്‍ നേരിടാനുള്ള പ്രാപ്തിയുമില്ലെന്ന് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യു ജി സി മുന്‍ ചെയര്‍മാന്‍ ഹരി ഗൗതമാണ് മന്ത്രാലയ സമിതിയുടെ അധ്യക്ഷന്‍ എന്നതാണ് വിരോധാഭാസം. യു ജി സിയെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് പകരം ദേശീയ ഉന്നതവിദ്യാഭ്യാസ അതോറിറ്റിയെന്ന പുതിയ സംവിധാനം രൂപവത്കരിക്കുകയാവും നല്ലതെന്നും മന്ത്രാലയ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.