You are Here : Home / News Plus

ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു

Text Size  

Story Dated: Wednesday, April 01, 2015 09:01 hrs UTC

ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു. ധാക്കയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. ലോകകപ്പ് വിജയികള്‍ക്ക് ട്രോഫി കൈമാറുവാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് രാജി. മെല്‍ബണില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് ഐസിസി ചെയര്‍മാന്‍ എന്‍.ശ്രീനിവാസനാണ് ലോകകപ്പ് കൈമാറിയത്. എന്നാല്‍ തനിക്കാണ് ലോകകപ്പ് കൈമാറാനുള്ള ഭരണഘടനാപരമായ അവകാശമെന്ന് കമാല്‍ പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഐസിസിയുടെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിന്‍ പ്രകാരം ലോകകപ്പ് വിജയികള്‍ക്ക് ട്രോഫി നല്‍കാനുള്ള അവകാശം പ്രസിഡന്റിനാണ്. എന്നാല്‍ ഈ അവകാശത്തെ ചെയര്‍മാന്‍ നിഷേധിക്കുകയായിരുന്നെന്നും കമാല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.