You are Here : Home / News Plus

അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ട

Text Size  

Story Dated: Thursday, April 02, 2015 07:16 hrs UTC

അട്ടപ്പാടി അദിവാസിമേഖലയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. കടുക്മണ്ണ ആദിവാസി ഊരില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ മുക്കാലിത്തോടിന് പടിഞ്ഞാറുവശത്താണ് വന്‍തോതില്‍ കഞ്ചാവ് കൃഷിചെയ്തിരുന്നത്. നാല് മാസം പ്രായമായ നീലച്ചടയന്‍ ഇനത്തില്‍പ്പെട്ടതായിരുന്നു കഞ്ചാവ്. എക്‌സൈസ് ഇന്റലിജന്‍സ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഞ്ചാവ് വേട്ട.

130ഓളം തടങ്ങളിലായി രണ്ടും മൂന്നു ചെടികളാണ് നട്ടിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.