You are Here : Home / News Plus

സുരേഷ് റെയ്‌ന വിവാഹിതനാകുന്നു

Text Size  

Story Dated: Thursday, April 02, 2015 08:04 hrs UTC

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബാല്യകാല സുഹൃത്തും നെതര്‍ലണ്ട്‌സില്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ പ്രിയങ്ക ചൗധരിയാണ് വധു. ബുധനാഴ്ച ഗാസിയാബാദിലെ റെയ്‌നയുടെ വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. അടുത്ത സുഹൃത്തുക്കളും വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ടീം ഇന്ത്യയിലെ സഹതാരങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.