You are Here : Home / News Plus

വംശീയ അധിക്ഷേപത്തോട് പ്രതികരിക്കാനില്ലെന്ന് സോണിയ ഗാന്ധി

Text Size  

Story Dated: Thursday, April 02, 2015 05:32 hrs UTC

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്‍െറ വംശീയ അധിക്ഷേപത്തോട് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇടുങ്ങിയ മനസുള്ളവരുടെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.
വൈകാതെ തന്നെ രാഹുല്‍ ജനങ്ങള്‍ക്കൊപ്പം എത്തുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സോണിയ ഗാന്ധി അറിയിച്ചു. രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത വിഷയത്തില്‍ സോണിയായുടെ ആദ്യ പ്രതികരണമാണിത്.
അതേസമയം സംഭവത്തില്‍ ഗിരിരാജ് സിങ്ങിനെതിരെ കേസെടുക്കാന്‍ കോടതി പൊലിസിന് നിര്‍ദേശം നല്‍കി. മുസഫര്‍പൂര്‍ സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് കേസ്.
ബുധനാഴ്ചയാണ് സോണിയക്കെതിരെ വംശീയ അധിക്ഷേപ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ് രംഗത്തെ ത്തിയത്. സോണിയയുടെ നേതൃത്വം കോണ്‍ഗ്രസ് അംഗീകരിച്ചത് അവര്‍ വെളുത്ത വര്‍ഗക്കാരി ആയതു കൊണ്ടാണെന്നാണ് ഗിരരാജിന്‍െറ വിവാദ പ്രസ്താവന.
‘‘രാജീവ് ഗാന്ധി ഒരു നൈജീരിയന്‍ വനിതയെയോ വെളുത്ത വര്‍ഗക്കാരിയല്ലാത്ത സ്ത്രീയെയോ ആണ് വിവാഹം ചെയ്തിരുന്നതെങ്കില്‍ കോണ്‍ഗ്രസ് അവരുടെ നേതൃത്വം അംഗീകരിക്കുമായിരുന്നോ?’’എന്നാണ് ഹാജിപൂരില്‍ നടന്ന പരിപാടിക്കിടെ സിങ് പ്രസ്താവിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.