You are Here : Home / News Plus

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിക്ക് ഇന്നു തുടക്കം

Text Size  

Story Dated: Friday, April 03, 2015 04:19 hrs UTC

ബി.ജെ.പിയുടെ  ദേശീയ നിര്‍വാഹക സമിതി ബംഗളൂരുവില്‍ ഇന്ന് തുടങ്ങും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനെ പ്രതിരോധിക്കാനാവശ്യമായ പ്രചാരണപരിപാടികളാണ് ദേശീയ നിര്‍വാഹക സമിതി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നിര്‍വാഹക സമിതിക്ക് മുന്നോടിയായി വ്യാഴാഴ്ച ബംഗളൂരുവില്‍ ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പ്രസിഡന്‍റുമാരുടെയും യോഗത്തിലും വിവാദ നിയമഭേദഗതി നിറഞ്ഞുനിന്നു.

ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങളെ ദേശീയതലത്തില്‍ പ്രതിരോധിക്കാന്‍ നേതൃത്വം ആവിഷ്കരിച്ച കാര്യപരിപാടികളുടെ രൂപരേഖ ഭാരവാഹികളുടെയും സംസ്ഥാന പ്രസിഡന്‍റുമാരുടെയും യോഗത്തില്‍ അവതരിപ്പിച്ചു. ഇതേ അവതരണം നിര്‍വാഹക സമിതിയിലും നടക്കുമെന്ന് പാര്‍ട്ടി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.