You are Here : Home / News Plus

ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് സുരേഷ്‌ഗോപി

Text Size  

Story Dated: Friday, April 03, 2015 06:35 hrs UTC

സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് നടന്‍ സുരേഷ്‌ഗോപി പറഞ്ഞു. ഈ അവസ്ഥയില്‍ ഗൃഹനാഥന്മാരായ അഛന്‍മാരോടൊപ്പം പല മാമന്‍മാരും വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയെ എത്രമാത്രം ബാധിക്കുമെന്ന് ആഭ്യന്തരവകുപ്പ് സര്‍വേ നടത്തണം- അദ്ദേഹം പറഞ്ഞു. 

എന്നാല്‍ താന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരല്ലെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു. സേവാ ഭാരതി ബാലികാസദനത്തിന്റെ പുതിയ മന്ദ്ിരം കോഴിക്കോട് ചെറുവറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.