You are Here : Home / News Plus

യെമനില്‍ ഹൂദിവിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് തീയിട്ടു

Text Size  

Story Dated: Friday, April 03, 2015 06:40 hrs UTC

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂദി വിമതരും തമ്മില്‍ പോരാട്ടം രൂക്ഷമായ യെമനില്‍ ഹൂദികള്‍ പ്രസിഡന്റിന്റെ കൊട്ടരത്തിന് തീവച്ചു. ടാങ്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് ഹൂദികളുടെ ആക്രമണം.

സഖ്യസേനയുടെ വ്യോമാക്രമണം മറികടന്ന് ടാങ്കുകളും അത്യന്താധുനിക ആയുധങ്ങളുമായാണ് ഹൂദികള്‍ പോര്‍ട്ട് സിറ്റിയിലേയ്ക്ക് കടന്നത്. ഏറ്റേുമുട്ടലില്‍ 44 പേര്‍ മരിച്ചു. പോരാട്ടത്തില്‍ ഒരു സൗദി സൈനികനും കൊല്ലപ്പെട്ടു. 

പ്രദേശത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും ഹൂദികള്‍ കയ്യടക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഏഡന് പുറമെ രാജ്യത്തിന്റെ പലഭാഗങ്ങളിലും പോരാട്ടം നടക്കുന്നു. അതിനിടെ രാജ്യത്തിന്റെ തീരപ്രദേശത്ത് അല്‍ മുകാലാഹ് ജയില്‍ ആക്രമിച്ച അല്‍ഖ്വയ്ദ ഭീകരര്‍ ജയിലിലുണ്ടായിരുന്ന 270 തടവുകാരെ മോചിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.