You are Here : Home / News Plus

ചന്ദ്രബോസ് വധക്കേസ്: നിഷാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, April 04, 2015 07:00 hrs UTC

ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിഷാമിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു. കുന്ദംകുളം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പതിലേറെ ശാസ്ത്രീയ തെളിവുകളും 43 തൊണ്ടികളും 113 സാക്ഷിമൊഴികളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.

1500 പേജുള്ള കുറ്റപത്രം മൂന്ന് ഭാഗങ്ങളായാണ് സമര്‍പ്പിച്ചിരിക്കുന്നത്. നിഷാം എംജി റോഡ് മുതല്‍ ശോഭ സിറ്റി വരെയെത്തുന്നത് ആദ്യഭാഗത്തിലും ചന്ദ്രബോസിനെ കാറിടിപ്പിക്കുന്നത് രണ്ടാംഭാഗത്തിലും പിന്നീട് മര്‍ദ്ദിക്കുന്നത് മൂന്നാംഭാഗത്തിലുമാണ് വരുന്നത്. നിഷാമിന്റെ കാറും പ്രതിയുടെ ഫ് ളാറ്റില്‍ നിന്ന് കണ്ടെടുത്ത വടിയുമാണ് പ്രോസിക്യൂഷന്‍ കൊല്ലനുപയോഗിച്ച ആയുധങ്ങളായി കോടതില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇവയിലെ രക്തക്കറയുടെ ശാസത്രീയ പരിശോധനാ ഫലവും കുറ്റപത്രത്തിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.