You are Here : Home / News Plus

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ഡി.ആര്‍.ഡി.ഒ

Text Size  

Story Dated: Saturday, April 04, 2015 05:27 hrs UTC

വഡോദര: 10,000 കിലോമീറ്ററിലേറെ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ഡിഫനസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്(ഡി.ആര്‍.ഡി.ഒ)ക്ക് കീഴിലെ ആമമന്‍റ് റിസര്‍ച്ച് ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ എസ്.കെ സല്‍വന്‍. ഇന്ത്യ ഈയിടെ വിജയകരമായി പരീക്ഷിച്ച ആണവവാഹകശേഷിയുള്ള അഗ്നി 5 മിസൈലിന് 5,000 കിലോമീറ്റര്‍ പരിധിയാണുള്ളത്. എന്നാല്‍ 10,000 കിലോമീറ്ററിലേറെ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനും രാജ്യത്തിന് ശേഷിയുണ്ടെന്ന് വഡോദരയില്‍ ‘21ാം നൂറ്റാണ്ടില്‍ സാങ്കേതികവിദ്യയിലെ പുതിയ വീഥികള്‍’ എന്ന വിഷയത്തിലെ ദേശീയസെമിനാറില്‍ സംസാരിക്കവേ സല്‍വന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.