You are Here : Home / News Plus

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നിയമോപദേശം തേടും

Text Size  

Story Dated: Sunday, April 05, 2015 08:12 hrs UTC

ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം നിയമോപദേശം തേടും.പരാതിക്കാരനായ ബിജു രമേശൊഴികെ മറ്റാരും കെ.എം. മാണി പണം വാങ്ങിയെന്ന മൊഴി നല്‍കിയിട്ടില്ലെന്നാണു സൂചന. തെളിവായി ബിജു രമേശ് നല്‍കിയിരിക്കുന്ന ശബ്ദരേഖ നിയമത്തിന്റെ മുമ്പില്‍ നിലനില്‍ക്കുമോ എന്നതാണ് വിജിലന്‍സിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യമാണു നിയമോപദേശം തേടി മുന്നോട്ടു പോകാന്‍ വിജിലന്‍സിനെ പ്രേരിപ്പിക്കുന്നത്. ശബ്ദരേഖ മുമ്പ് എഡിറ്റ് ചെയ്യപ്പെട്ടതാണെന്നതും വിജിലന്‍സിനു തലവേദനയാകുന്നുണ്ട്.
കെ. എം. മാണിക്കു പണം നല്‍കിയതായി ബാറുടമകളുടെ യോഗത്തില്‍ വിവിധ ബാറുടമകള്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിനു കൈമാറിയിരിക്കുന്നത്. എന്നാല്‍ ബറുടമകളില്‍ പലരും ഇതു വിജിലന്‍സിനു മുമ്പില്‍ നിഷേധിച്ചിട്ടുണ്ട്. ബിജു രമേശ് നല്‍കിയ രഹസ്യമൊഴി പ്രകാരം നടപടികളുമായി മുന്നോട്ടു പോകാനാണു വിജിലന്‍സിന്റെ നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.