You are Here : Home / News Plus

നീതിന്യായ സംവിധാനത്തില്‍ മാറ്റംവരണമെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Sunday, April 05, 2015 08:27 hrs UTC

രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ മാറ്റംവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിന്യായ സംവിധാനം കുറ്റമറ്റതും ശക്തവുമായിരിക്കണം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. സാധാരണ പൗരന് നീതി ഉറപ്പാക്കണം. ആരും നിയമത്തിന് അതീതരല്ല. ദൈവത്തിന് പകരമാണ് ജുഡീഷ്യല്‍ സംവിധാനം. ജനങ്ങള്‍ക്കുവേണ്ടി ദൈവത്തിന് സാധിച്ചു കൊടുക്കാന്‍ കഴിയാത്ത കാര്യം നീതിന്യായ വ്യവസ്ഥയ്ക്ക് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്. കോടതികളിലും ജഡ്ഡിമാരിലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളതെന്നും മോദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.