You are Here : Home / News Plus

ട്രെയിനിലെ ടോയ് ലറ്റില്‍ വയനാട് സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

Text Size  

Story Dated: Sunday, April 05, 2015 03:39 hrs UTC

ഷൊര്‍ണൂര്‍: ട്രെയിനിലെ ടോയ് ലറ്റില്‍ വയനാട് സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കാക്കവയല്‍ അരുണാഗിരി ക്വാട്ടേഴ്സില്‍ ഗോപാലകൃഷ്ണന്‍െറ ഭാര്യ പത്മാവതിയമ്മ (86)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെന്നൈ മെയിലിലാണ് സംഭവം.
ചെന്നൈയില്‍ നിന്നു കോഴിക്കോട്ടേക്ക് മകനും മരുമകള്‍ക്കുമൊപ്പം 3എ.സി കംമ്പാര്‍ട്ടുമെന്‍റിലാണ് പത്മാവതിയമ്മ യാത്ര ചെയ്തിരുന്നത്. ടോയ് ലറ്റില്‍ പോയ പത്മാവതിയമ്മയെ ഏറെ നേരെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ടോയ് ലറ്റിന്‍െറ വാതില്‍ തല്ലിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഷൊര്‍ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.