You are Here : Home / News Plus

ഫിദല്‍ കാസ്ട്രോ മാസങ്ങള്‍ക്കു ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു

Text Size  

Story Dated: Sunday, April 05, 2015 03:46 hrs UTC

ഹവാന: ക്യൂബയുടെ മുന്‍പ്രസിഡന്‍റ് ഫിഡല്‍ കാസ്ട്രോ 14 മാസങ്ങള്‍ ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഹവാനയിലെ ഒരു സ്കൂളില്‍ നടന്ന 'ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം' എന്ന ചടങ്ങിനത്തെിയ വെനസ്വേലയില്‍ നിന്നുളള പ്രതിനിധികളെ കാണാനാണ് അദ്ദേഹം എത്തിയത്.
വില്‍മ എസ്പിന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനത്തെിയ കാസ്ട്രോ വാഹനത്തിനുള്ളിലിരുന്ന് ഒരാളോട് കുശലം പറയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.ചടങ്ങിനത്തെിയ അതിഥികള്‍ അദ്ദേഹത്തിനൊപ്പം ഒന്നരമണിക്കൂര്‍ ചെലവഴിച്ചു.
2014 ജനുവരിയിലാണ് 88 കാരനായ കാസ്ട്രോ അവസാനമായി പൊതുവേദിയിലത്തെിയത്. 2006 ലാണ് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് വിശ്രമജീവിതം തെരഞ്ഞെടുത്തത്. അസുഖബാധിതനായതിനാല്‍ അതിനുശേഷം അപൂര്‍വമായി മാത്രമേ പൊതുവേദിയില്‍ എത്തിയിരുന്നുള്ളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.