You are Here : Home / News Plus

റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Text Size  

Story Dated: Monday, April 06, 2015 05:56 hrs UTC

റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ 54-കാരന്‍െറ മൃതദേഹം കണ്ടെത്തി. ചേലക്കര കുറുമല കല്‍പ്പട വീട്ടില്‍ രാമകൃഷ്ണന്‍െറ (ബാലന്‍ -54) മൃതദേഹമാണ് കുറുമല ഗവ. എല്‍.പി സ്കൂളിനടുത്ത് റോഡരികില്‍ കണ്ടത്.

തമിഴ്നാട്ടില്‍ കിടക്ക നിര്‍മ്മാണ കമ്പനി തൊഴിലാളിയായി ഇയാള്‍ വല്ലപ്പോഴുമാണ് നാട്ടില്‍ വരാറുള്ളത്. കഴിഞ്ഞ ദിവസം വന്ന ഇയാള്‍ മറ്റൊരാളുമൊത്ത് മദ്യപിച്ച് വഴക്കിട്ടിരുന്നതായി പറയുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ ചേലക്കര പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.