You are Here : Home / News Plus

മോദി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു

Text Size  

Story Dated: Monday, April 06, 2015 07:50 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങുന്നു. ഫ്രാന്‍സ്, കാനഡ, ജര്‍മനി സന്ദര്‍ശനത്തിനു പോകുന്നതിനു മുമ്പ് പുനസംഘടന നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. വ്യാഴാഴ്ചയാണ് മോദി വിദേശത്തേക്ക് യാത്രതിരിക്കുന്നത്.

ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ കൂട്ടുകക്ഷിയായി പങ്കുചേര്‍ന്നതടക്കം മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തുകയാണ് പുനസംഘടനയുടെ പ്രധാന ലക്ഷ്യം. ഭരണം മെച്ചപ്പെടുത്തുകയും പുനസംഘടനയുടെ ലക്ഷ്യമാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ നിന്നുള്ള ഒരംഗം മന്ത്രിസഭയിലെത്തിയേക്കും. ജമ്മു കശ്മീരില്‍ സഖ്യകക്ഷിയായ പി.ഡി.പിയെ തൃപ്തിപ്പെടുത്തുന്നതിന് ഒരു പി.ഡി.പി അംഗത്തേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ജമ്മു കശ്മീരില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് ചുക്കാന്‍ പിടിച്ച രാംമാധവും മന്ത്രിസഭയിലെത്തുമെന്നാണ് മോദിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒപ്പം ചിലമന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയില്‍ നിന്നും ഒരാള്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.