You are Here : Home / News Plus

കൈവെട്ട് കേസ് : വിധി പറയുന്നത് മാറ്റിവെച്ചു

Text Size  

Story Dated: Monday, April 06, 2015 07:52 hrs UTC

തൊടുപുഴ ന്യൂമാന്‍ കോജേള് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ വിധി പറയുന്നത് മാറ്റിവെച്ചു. പ്രതികളില്‍ നിന്നും കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് എന്‍.ഐ.എ കോടതി ജഡ്ജി പി. ശശിധരന്‍ പറഞ്ഞു. വിധി പ്രഖ്യാപനദിവസം പിന്നീട് പ്രഖ്യാപിക്കും. 

രഹസ്യവിചാരണയായതിനാല്‍ കോടതി നടപടികള്‍ തുറന്നകോടതിയില്‍ വെളിപ്പെടുത്തുമ്പോള്‍ മാത്രമേ പുറത്തറിയിക്കാനാകൂ. പ്രതികളുടെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കോടതിയില്‍ പ്രവേശനമുള്ളു. 37 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്.ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2013 ആഗസ്ത് മുതല്‍ എന്‍.ഐ.എ. കോടതിയില്‍ എല്ലാ ദിവസവും തുടര്‍ച്ചയായി രഹസ്യ വിചാരണ നടക്കുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.