You are Here : Home / News Plus

ഡല്‍ഹിയില്‍ കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരനെ തല്ലിക്കൊന്നു

Text Size  

Story Dated: Monday, April 06, 2015 07:54 hrs UTC

നടുറോഡില്‍ കാറുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനെ തല്ലിക്കൊന്നു. ഞായറാഴ്ച അര്‍ദ്ധരാത്രി ഡല്‍ഹിയില്‍ ദര്യാഗഞ്ജിലെ തുര്‍ക്ക്മാന്‍ ഗേറ്റിലായിരുന്നു സംഭവം. അക്രമം നടത്തിയ കാര്‍യാത്രക്കാര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഐ.പി എസ്റ്റേറ്റ് നിവാസിയായ ഷാനവാസ് കുടുംബസമേതം സഞ്ചരിച്ച ബൈക്കാണ് കാറുമായി കൂട്ടിയിടിച്ചത്. കാര്‍യാത്രക്കാരും ഷാനവാസും തമ്മിലുള്ള തര്‍ക്കം മൂര്‍ഛിച്ച് സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

അക്രമികളേക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പര്‍മാദിത്യ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.