You are Here : Home / News Plus

ശാരദാ ചിട്ടിതട്ടിപ്പ് : അന്വേഷണം തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലേക്കും

Text Size  

Story Dated: Monday, April 06, 2015 11:17 hrs UTC

ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലേക്കും നീളുന്നു. പാര്‍ട്ടിയുടെ വരവുചെലവ് കണക്കുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു സിബിഐ നോട്ടീസ് അയച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രത ബക്ഷിക്കാണു സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്. 2010-14 കാലയളവിലെ പാര്‍ട്ടിക്കു ലഭിച്ച സംഭാവനകളും പാര്‍ട്ടി നല്‍കിയ പരസ്യങ്ങളും മറ്റും സംബന്ധിച്ച കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.