You are Here : Home / News Plus

കശ്മീരില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, April 06, 2015 11:21 hrs UTC

ജമ്മു കാഷ്മീരിലെ സോപിയാന്‍ ജില്ലയില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ ആംസിപോര ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മൂന്നു പോലീസുകാരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.ഒരു കേസ് അന്വേഷണത്തിനായി ഗ്രാമത്തിലെത്തിയ മൂന്നംഗ പോലീസ് സംഘത്തെയാണു തീവ്രവാദികള്‍ ആക്രമിച്ചത്. ഹെഡ്‌കോണ്‍സ്റ്റബിളും രണ്ടു കോണ്‍സ്റ്റബിളുമാരുമാണു മരിച്ചത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വന്‍ പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.