You are Here : Home / News Plus

രാജ്യസഭ: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Text Size  

Story Dated: Monday, April 06, 2015 11:24 hrs UTC

രാജ്യസഭയിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ വയലാര്‍ രവി, മുസ്‌ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ് എന്നിവരാണു പത്രിക നല്‍കിയത്. വയലാര്‍ രവിയും അബ്ദുള്‍ വഹാബും രാവിലെ പതിനൊന്നരയോടെ നിയമസഭ സെക്രട്ടറിക്കു മുമ്പാകെയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ കെ.രാജന്‍ ഉച്ചയ്ക്ക് ശേഷം ഒന്നരയോടെ പത്രിക സമര്‍പ്പിക്കും. രാജ്യസഭ സ്ഥാനാര്‍ഥി സിപിഎമ്മിലെ കെ.കെ. രാഗേഷ് നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.