You are Here : Home / News Plus

വി.എസിന്‍െറ കത്ത് ചോര്‍ന്നത് പരിശോധിക്കുമെന്ന് എസ്.രാമചന്ദ്രന്‍ പിള്ള

Text Size  

Story Dated: Monday, April 06, 2015 03:36 hrs UTC

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് പി.ബി കമ്മീഷന്‍ പരിശോധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. കത്തിലെ ഉള്ളടക്കം പരിശോധിക്കില്ല. വിശാഖപട്ടണത്തത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പി.ബി കമ്മീഷന്‍ യോഗം ചേരുമെന്നും എസ്.ആര്‍.പി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതൃസ്ഥാനം വി.എസ്. സമര്‍ഥമായി നിര്‍വഹിക്കുന്നുണ്ട്. പിബി കമ്മീഷന്‍ തീരുമാനം വരുന്നതുവരെ അദ്ദേഹം സ്ഥാനത്ത് തുടരും. വി.എസിന്‍െറ സേവനങ്ങളും തെറ്റുകളും പരിഗണിച്ചാകും നടപടി. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതും ബുദ്ധദേവ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതും സമാനമല്ലെന്നും എസ്.ആര്‍.പി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് (എം)നോടുള്ള സമീപനം അവരുടെ നിലപാടുകള്‍ പരിശോധിച്ചാകുമെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇവരുമായി മുമ്പ് യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ മാറ്റങ്ങളോട് ഉചിതമായ രീതിയില്‍ പ്രതികരിക്കുമെന്നും മാണിക്കെതിരായ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എസ്.ആര്‍.പി പറഞ്ഞു. ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോയ ആര്‍.എസ്.പി കേരളഘടകത്തെ തിരിച്ചുകൊണ്ടുവരാന്‍ ദേശീയനേതൃത്വം ചര്‍ച്ച നടത്തുമെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.