You are Here : Home / News Plus

ചരക്ക്‌ലോറി സമരം പിന്‍വലിച്ചു

Text Size  

Story Dated: Tuesday, April 07, 2015 04:18 hrs UTC

വാളയാര്‍ ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലോറി ഉടമകളുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനകാര്യമന്ത്രി കെ.എം മാണിയും ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വാളായാറിലെ ചെക്ക് പോസ്റ്റിലെ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ധാരണയായി.

ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി), കേരളതമിഴ്‌നാട് ലോറി ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, കേരള ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ ഏഴു ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു സമരം നടന്നിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.